രക്തദാന ക്യാന്പ്


മനാമ: വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് രക്തദാന ക്യാന്പ് മുഹറഖ് കിംഗ് ഹമ്മദ്  യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് നടന്നു.  കോവിഡ് മാനദണ്ഠങ്ങൾ  പാലിച്ചു കൊണ്ട് നടത്തിയ ക്യാന്പിൽ 56 ൽ പരം അംഗങ്ങൾ പങ്കെടുത്തു. ഡബ്ൽയുപിഎംഎ  സംസ്ഥാന ഭരണ സമിതി അംഗമായ  സൈഫുദ്ദീൻ കൈപ്പമംഗലം ഉദ്ഘാടനം ചെയ്ത ക്യാന്പിൽ പങ്കെടുത്ത എല്ലാവർക്കും സെർ‍ട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സംഘടന രക്ഷാധികാരിയായ അഭിലാഷ്  അരവിന്ദ് സ്വാഗതം ആശംസിച്ച പരിപാടിയിൽ സംസ്ഥാന ഭരണ സമിതി അംഗങ്ങളായ മുഹമ്മദ് സുധീർ, മാത്യു പി തോമസ്, ഷാജഹാൻ, മിനി, അനീഷ്, റിജാസ്,  നവാസ്  കൂടാതെ എക്സിക്യൂട്ടീവ് അംഗങ്ങളായ ധനേഷ്, സിജു, യഹിയ ഖാൻ, റിനി മോൻ, ശ്രീജ തുടങ്ങിയവർ പങ്കെടുത്തു. 

രക്ഷാധികാരിയായ അബ്ദുൽ സലാം നന്ദി പറഞ്ഞു. ആഗസ്ത് 13ന് മൂന്നാമത് രക്തദാന ക്യാന്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed