ഏഷ്യൻ ഗെയിംസ്: അത്‌ലറ്റിക്സിൽ ബഹ്‌റൈന് മൂന്ന് സ്വർണ്ണ തിളക്കം


പ്രദീപ് പുറവങ്കര

മനാമ / നാഗോയ: ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കുന്ന 20-ാമത് ഏഷ്യൻ ഗെയിംസിന്റെ അത്‌ലറ്റിക്‌സ് ട്രാക്കിൽ മൂന്ന് സ്വർണ്ണ മെഡലുകൾ വാരിുകൂട്ടി ബഹ്‌റൈന്റെ മിന്നൽ പ്രകടനം. വനിതകളുടെ മാരത്തണിൽ ഷിതായെ ഹബ്‌ടെ, 400 മീറ്ററിൽ സൽവ ഈദ് നാസർ, 1500 മീറ്ററിൽ നെല്ലി കോറിർ എന്നിവരാണ് പൊന്നണിഞ്ഞത്. ഇതോടെ അത്‌ലറ്റിക്‌സിൽ ആറ് സ്വർണ്ണവും രണ്ട് വെങ്കലവും നേടി ബഹ്‌റൈൻ മെഡൽ പട്ടികയിൽ ചൈനയ്ക്ക് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തെത്തി.

വനിതകളുടെ 400 മീറ്ററിൽ ഏഷ്യൻ ഗെയിംസ് റെക്കോർഡോടെയാണ് ബഹ്‌റൈന്റെ പോരാളി സൽവ ഈദ് നാസർ സ്വർണ്ണം തിരിച്ചുപിടിച്ചത്. 49.20 സെക്കൻഡിൽ ഫിനിഷ് ചെയ്ത സൽവ, 2018 ജക്കാർത്ത ഗെയിംസിൽ താൻ തന്നെ കുറിച്ച 50.09 സെക്കൻഡിന്റെ റെക്കോർഡാണ് തകർത്തത്. ഇറാൻ താരം സഹ്റ സറേയ് വെള്ളിയും ഇന്ത്യയുടെ പ്രാചി വെങ്കലവും നേടി.

വനിതകളുടെ മാരത്തണിൽ 2 മണിക്കൂർ 27 മിനിറ്റ് 31 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഷിതായെ ഹബ്‌ടെ രാജ്യത്തിനായി ആദ്യ സ്വർണ്ണം കുറിച്ചത്. പിന്നാലെ വനിതകളുടെ 1500 മീറ്ററിൽ 4:04.50 മിനിറ്റിൽ ഫിനിഷ് ചെയ്ത് നെല്ലി കോറിർ 2002 മുതൽ നിലനിന്നിരുന്ന ഏഷ്യൻ ഗെയിംസ് റെക്കോർഡ് (4:06.03) തിരുത്തിക്കുറിച്ചുകൊണ്ട് ബഹ്‌റൈന്റെ മൂന്നാം സ്വർണ്ണം സ്വന്തമാക്കി.

ഇന്ന് നടക്കുന്ന വനിതകളുടെ 200 മീറ്റർ ഫൈനലിൽ ബഹ്‌റൈന്റെ ഒഡിയോങ് മത്സരിക്കും. ഒളിമ്പിക് ചാമ്പ്യൻ വിൻഫ്രെഡ് യാവി വനിതകളുടെ 3,000 മീറ്റർ സ്റ്റീപ്പിൾചേസിലും പുരുഷന്മാരുടെ ഹൈജമ്പിൽ അഹമ്മദ് മഹ്മൂദും ബഹ്‌റൈനായി ഇന്നിറങ്ങും. 4x100 മീറ്റർ റിലേ മത്സരങ്ങളിലും ബഹ്‌റൈൻ ടീമുകൾ ഇന്ന് മാറ്റുരയ്ക്കും.

article-image

efsfsddsdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed