ആഘോഷപ്പൊലിമയിൽ 'പൊന്നോണം 2026'; ബി.ടി.കെ ഓണാഘോഷം വർണ്ണാഭമായി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ തൃശ്ശൂർ കുടുംബം (BTK) സംഘടിപ്പിച്ച 'ഓണം പൊന്നോണം 2026' ആഘോഷങ്ങൾ കെ.സി.എ ഹാളിൽ പ്രൗഢഗംഭീരമായി അരങ്ങേറി. രാവിലെ 10 മണിക്ക് കൺവീനർ അർജ്ജുൻ ഇത്തിക്കാട്ടിന്റെ നേതൃത്വത്തിൽ ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച സംഗീതപരിപാടികൾ, സിനിമാറ്റിക് ഡാൻസ്, അറബിക് ഡാൻസ്, തിരുവാതിരക്കളി, മാർഗ്ഗംകളി, മിമിക്രി തുടങ്ങിയ വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി. സന്തോഷ് കൈലാസ് ആശാന്റെ നേതൃത്വത്തിൽ സോപാനം വാദ്യകലാസംഘം അവതരിപ്പിച്ച പഞ്ചാരി മേളവും, ആരവം നാടൻപാട്ട് കൂട്ടം അവതരിപ്പിച്ച ഫ്യൂഷൻ നാടൻപാട്ടും കാണികളുടെ മനംകവർന്നു. സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. മനീഷയായിരുന്നു പരിപാടികളുടെ അവതാരക.

ചടങ്ങിൽ ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, പ്രമുഖ സാമൂഹിക പ്രവർത്തകരായ സയ്യദ് ഹനീഫ, കെ.ടി. സലിം, ഇ.വി. രാജീവൻ, സോപാനം കുലപതി സന്തോഷ് കൈലാസ് ആശാൻ എന്നിവർ ആശംസകൾ നേർന്നു. ടൈറ്റിൽ സ്‌പോൺസറായ 'കവലാനി' പ്രതിനിധി ശരത്തിനുള്ള ഉപഹാരം ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള കൈമാറി.

പ്രസിഡന്റ് അനീഷ് പത്മനാഭൻ, സെക്രട്ടറി അനൂപ് ചുങ്കത്ത്, ട്രഷറർ നീരജ് ഇളയിടത്ത്, വനിതാ വിഭാഗം പ്രസിഡന്റ് ഷോജി ജീജോ, സെക്രട്ടറി ജോയ്സി സണ്ണി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ബഹ്‌റൈനിലെ മുഴുവൻ തൃശ്ശൂർ സ്വദേശികളെയും കൂട്ടായ്മയുടെ ഭാഗമാകാൻ ഭാരവാഹികൾ ക്ഷണിച്ചു. വൈകിട്ട് 7 മണിയോടെ സമാപിച്ച ആഘോഷ പരിപാടികൾക്ക് പ്രോഗ്രാം കൺവീനർ അർജ്ജുൻ ഇത്തിക്കാട്ട് നന്ദി രേഖപ്പെടുത്തി.

#BTKBahrain #Onam2026 #BahrainMalayali #4PMNews

article-image

qwdsdsf

article-image

eedfefff

article-image

sasasas

article-image

dzasass

article-image

dfsdsdsd

article-image

xcxcx

article-image

sszssa

You might also like

  • Lulu Exchange
  • Straight Forward

Most Viewed