ഡേറ്റിംഗ് ആപ്പ് വഴി പ്രവാസിയെ കെണിയിൽ വീഴ്ത്തി മർദ്ദനവും കവർച്ചയും; നാല് ബഹ്‌റൈനി യുവാക്കൾക്ക് തടവുശിക്ഷ


പ്രദീപ് പുറവങ്കര

മനാമ: ഡേറ്റിംഗ് ആപ്പ് വഴി പ്രവാസി യുവാവിനെ വിളിച്ച് വരുത്തി മർദ്ദിക്കുകയും ഇലക്ട്രിക് സ്കൂട്ടർ കവരുകയും ചെയ്ത കേസിൽ നാല് ബഹ്‌റൈനി യുവാക്കൾക്ക് ഒരു വർഷം വീതം തടവുശിക്ഷ വിധിച്ച് ഹൈ ക്രിമിനൽ കോടതി. 16, 16, 17, 19 വയസ്സുള്ള യുവാക്കളെയാണ് കോടതി ശിക്ഷിച്ചത്. 35 വയസ്സുള്ള പാകിസ്താൻ സ്വദേശിയായ റെസ്റ്റോറന്റ് ജീവനക്കാരനാണ് അക്രമത്തിന് ഇരയായത്.

കഴിഞ്ഞ ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. ഡേറ്റിംഗ് ആപ്പിലൂടെ ലൊക്കേഷൻ നൽകി വിളിച്ചുവരുത്തിയ ശേഷം പ്രവാസിയെ പ്രതികൾ പറ്റിക്കുകയും മർദ്ദിക്കുകയുമായിരുന്നു. ഇയാളുടെ ഫോൺ പിടിച്ചെടുത്ത് 'ബെനിഫിറ്റ് പേ' ആപ്പിന്റെ പിൻ കോഡ് നൽകാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ വിസമ്മതിച്ചു. തുടർന്ന് ഫോൺ തിരികെ നൽകിയ പ്രതികൾ, ഇയാൾ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറുമായി കടന്നുകളയുകയായിരുന്നു.

ശിക്ഷിക്കപ്പെട്ടവരിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരായതിനാൽ, ആറ് മാസത്തെ ജുവനൈൽ തടവുകാലത്തിന് ശേഷം ഇവരുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജഡ്ജിമാർ ഉത്തരവിട്ടു. പ്രതികളിലൊരാളുടെ മാതാപിതാക്കളുടെ വിവാഹബന്ധം വേർപിരിഞ്ഞതും, കൗമാരക്കാരുടെ ചിന്താശൂന്യമായ പെരുമാറ്റവുമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് സോഷ്യൽ ആൻഡ് സൈക്കോളജിക്കൽ വിദഗ്ദ്ധരുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പ്രോസിക്യൂഷന് മുൻപാകെ പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.

#BahrainNews #BahrainCourt #CyberCrime #4PMNews

article-image

dffsddfsdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed