ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിന്റെ 'ഓണം ഫിയസ്റ്റ - ആവണി 2026' ആഘോഷങ്ങൾക്ക് പ്രൗഢഗംഭീര തുടക്കം


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികളായ ‘ഓണം ഫിയസ്റ്റ - ആവണി 2026’ ന് വർണ്ണാഭമായ തുടക്കം. കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന താലപ്പൊലിയും ആവേശകരമായ ചെണ്ടമേളവും അകമ്പടിയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.

ക്ലബ്ബ് ഹാളിൽ നടന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ കാപ്പിറ്റൽ ഗവർണറേറ്റ് എം.പി മുഹമ്മദ് ഹുസൈൻ അൽ ജനാഹി മുഖ്യാതിഥിയായും ബി.കെ.ജി ഹോൾഡിങ്സ് ചെയർമാൻ കെ.ജി. ബാബുരാജൻ വിശിഷ്ടാതിഥിയായും പങ്കെടുത്തു. ക്ലബ്ബ് പ്രസിഡന്റ് ജോസഫ് ജോയ് പതാകയുയർത്തിയതോടെ (കൊടിയേറ്റം) ആഘോഷങ്ങൾക്ക് തുടക്കമായി. ജനറൽ സെക്രട്ടറി അനിൽകുമാർ ആർ. സ്വാഗതം ആശംസിച്ചു. ക്ലബ്ബ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പ്രോഗ്രാം കോ-ഓർഡിനേറ്റർമാരും വേദിയിൽ സന്നിഹിതരായിരുന്നു. ഉദ്ഘാടനത്തിന് ശേഷം അരങ്ങേറിയ ആവേശകരമായ സിനിമാറ്റിക് ഡാൻസ് മത്സരം ആഘോഷങ്ങൾക്ക് കൂടുതൽ നിറപ്പകട്ടേകി.

ആഘോഷങ്ങളുടെ രണ്ടാം ദിനമായ വെള്ളിയാഴ്ച 40-ഓളം മത്സരാർത്ഥികൾ മാറ്റുരച്ച പായസ മത്സരവും, കായിക ക്ഷമതയുടെയും കൂട്ടായ്മയുടെയും പ്രതീകമായ വടംവലി മത്സരവും സംഘടിപ്പിച്ചു.

വരും ദിവസങ്ങളിലും വൈവിധ്യമാർന്ന കലാകായിക മത്സരങ്ങളും സാംസ്കാരിക സന്ധ്യയും അരങ്ങേറും. ഒക്ടോബർ 1, 2 തീയതികളിൽ വിവിധ മത്സരങ്ങളും സാംസ്കാരിക പരിപാടികളും മ്യൂസിക്കൽ നൈറ്റും നടക്കും. ഒക്ടോബർ 9-ന് വിപുലമായ 'ഓണസദ്യ'യോടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സമാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

dsfdfsdsds

article-image

dsdsdsds

article-image

dffddfdf

article-image

dfdsfdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed