ഓൺലൈൻ യോഗം സംഘടിപ്പിച്ചു

മനാമ: സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ അന്വേഷണാത്മകതയും ശാസ്ത്രബോധവും വളർത്തുകയെന്ന ലക്ഷ്യവുമായി ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സയൻസ് ക്ലബ് പ്രവർത്തനം സജീവമാക്കി. ഇതിന്റെ ഭാഗമായി നടന്ന ഓൺലൈൻ യോഗത്തിൽ ക്ലബ് അംഗങ്ങൾ കൗതുകം ഉണർത്തുന്ന പ്രോജക്ടുകൾ അവതരിപ്പിച്ചു. ജനനി എം (പ്രസിഡന്റ്), സഹാന എം (വൈസ് പ്രസിഡന്റ്), ദീക്ഷിത് കൃഷ്ണ (സെക്രട്ടറി), മുഹമ്മദ് ഷമാസ് (ഇവന്റ് പ്ലാനർ) എന്നിവരാണ് സയൻസ് ക്ലൂബ്ബിന് നേതൃത്വം നൽകുന്നത്.
മിഡിൽ സെക്ഷൻ ഹെഡ് ടീച്ചർ പാർവതി ദേവദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാർത്ഥികളായ സഹാന, രുദ്ര എന്നിവർ അവതരണം നിർവഹിച്ചു. മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ വിനോദ് എസ് സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ പവർപോയിന്റ് അവതരണത്തിലൂടെ സയൻസ് ക്ലബിന്റെ ലക്ഷ്യം ഭൗതികശാസ്ത്ര വിഭാഗം മേധാവി സുദിപ്തോ സെൻഗുപ്ത വിശദീകരിച്ചു. ബയോളജി വിഭാഗം മേധാവി സുദീപ ഘോഷ് അനുമോദ പ്രസംഗം നടത്തി.