മാതാ അമൃതാനന്ദമയിയുടെ 73-ാം ജന്മദിനം ; അസ്കറിലെ തൊഴിലാളി ക്യാമ്പിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്
പ്രദീപ് പുറവങ്കര
മനാമ: മാതാ അമൃതാനന്ദമയീയുടെ 73-ാം ജന്മദിനത്തോടനുബന്ധിച്ച് വിശ്വസേവാ ദിനത്തിന്റെ ഭാഗമായി അസ്കറിലെ തൊഴിലാളി ക്യാമ്പിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ഭക്ഷണവിതരണവും സംഘടിപ്പിച്ച് മാതാ അമൃതാനന്ദമയീ സേവാ സമിതി (MASS) ബഹ്‌റൈൻ. ദാർ അൽ ഷിഫ ഹോസ്പിറ്റൽ, ഐ.എം.സി, കോട്ടക്കൽ ആയുർവേദിക് ക്ലിനിക്ക്, അൽ കിന്ദി ഹോസ്പിറ്റൽ, അൽ ഹിലാൽ ഹോസ്പിറ്റൽ എന്നിവടങ്ങളിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ക്യാമ്പിൽ പങ്കുചേർന്ന് തൊഴിലാളികൾക്ക് സൗജന്യ വൈദ്യപരിശോധനയും ആരോഗ്യനിർദ്ദേശങ്ങളും നൽകി. ബഹ്‌റൈന്റെ വികസനത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന തൊഴിലാളികളോടുള്ള ആദര സൂചകമായി ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ തൊഴിലാളികൾക്കും ഭക്ഷണപ്പൊതികളും വിതരണം ചെയ്തു.
സേവനപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ എല്ലാ ആശുപത്രികൾക്കും ഡോക്ടർമാർക്കും സന്നദ്ധപ്രവർത്തകർക്കും സംഘാടകർ നന്ദി അറിയിച്ചു.
adsddsds
dfsdfsdfs
fffddfsdsf
dfsfsddfs
dfsdfsdsds
dfddsadfs

