സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ ബഹ്റൈൻ പ്രവാസി നാടണഞ്ഞു

മനാമ: ആറ് വർഷമായി നാട്ടിൽ പോകാൻ സാധിക്കാതെ ബുദ്ധിമുട്ടിയിരുന്ന ബഹ്റൈൻ പ്രവാസിയും തിരുവനന്തപുരം സ്വദേശിയുമായ പ്രദീപ് കുമാർ, സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ കഴിഞ്ഞ ദിവസം നാടണഞ്ഞു. റിഫയിലെ ഫർണിച്ചർ ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്ന് ഇദ്ദേഹം ഇവിടെ ഉണ്ടായ ചില പ്രശ്നങ്ങൾ കാരണം ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് പുറത്തു വിവിധ ജോലികൾ ചെയ്തു വരികയായിരുന്നു. പാസ്പോർട്ടോ വിസയോ ഇല്ലാത്തതിനാൽ നാട്ടിലേക്കുള്ള യാത്ര മുടങ്ങുകയും ചെയ്തു. തുടർന്ന് റിഫാ ഫർണിച്ചർ സൂക്കിലെ സുമനസ്സുകളുടെ കാരുണ്യത്താലും, സാമൂഹിക പ്രവർത്തകൻ ദീപക് മേനോന്റെ സഹായത്താലും സ്പോൺസറുമായി ബന്ധപെട്ടാണ് യാത്രവിലക്ക് നീക്കിയത്.
റിഫാ ഫർണിച്ചർ സൂക്കിലെ ജോയ് മോട്ടറോക്സ്, അഷ്‌റഫ് കട്ടിപാറ, ഗഫൂർ കണ്ണൂർ, ദീപക് മേനോൻ എന്നിവരുടെ സഹായത്തോടെ വിമാനടിക്കറ്റും നൽകാൻ സാധിച്ചു. ഇവർക്ക് പ്രദീപ് കുമാർ നന്ദി അറിയിച്ചു.