ബഹ്റൈൻ ഇന്ത്യൻ സ്കൂൾ പൂർവവിദ്യാർത്ഥി നിര്യാതനായി

മനാമ: ബഹ്റൈൻ ഇന്ത്യൻ സ്കൂൾ പൂർവവിദ്യാർത്ഥിയും തൃശ്ശൂർ കൊടുങ്ങല്ലൂർ മാടവന ഗുരുനഗർ സ്വദേശിയുമായ അഭിനന്ദ് തെക്കൂട്ട് അഭിലാഷ് (19 വയസ്) നാട്ടിൽ വെച്ച് നിര്യാതനായി. ബാഗ്‌ളൂർ സെൻ്റ് ജോസഫ് കോളേജിൽ പഠിക്കുകയായിരുന്നു പരേതൻ.
ബഹ്റൈൻ പ്രവാസിയും, എംസിഎസ് സി കമ്പനി ജീവനക്കാരനുമായ തെക്കൂട്ട് ഹരിഹരൻ അഭിലാഷിന്റെയും ഇന്ത്യൻ സ്കൂൾ കംപ്യൂട്ടർ സയൻസ് സീനിയർ അദ്ധ്യാപിക ജ്യോതി അഭിലാഷിന്റെയും മൂത്ത മകനാണ്. ഇന്ത്യൻ സ്കൂൾ ആറാം തരം വിദ്യാർത്ഥി അഭിജിത് സഹോദരനാണ്. നാളെ ബഹ്റൈനിലേയ്ക്ക് കുടുംബത്തെ കാണാനായി യാത്ര പോകാനിരിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി കോവിഡ് പരിശോധന റിപ്പോർട്ട് ശേഖരിക്കാനായി നാട്ടിലെ ആശുപത്രിയിൽ ചെന്നപ്പോൾ കുഴഞ്ഞ് വീണതിനെ തുടർന്നാണ് മരണം സംഭവിച്ചത്. സംഭവമറിഞ്ഞശേഷം മാതാപിതാക്കൾ ഇന്ന് വൈകുന്നേരത്തെ എമിറേറ്റ്സ് വിമാനത്തിൽ നാട്ടിലേയ്ക്ക് എത്തിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.