രാജ്യത്ത് പ്രതിദിന രോഗികള്‍ ഒരു ലക്ഷത്തിന് താഴെയെത്തി


 

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതിന്റെ സൂചനകൾ നൽകിക്കൊണ്ട് പ്രതിദിന കോവിഡ് കേസുകളിൽ വലിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 86,498 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2123 പേർക്കു കൂടി ജീവൻ നഷ്ടമായതോടെ ആകെ മരണസംഖ്യ 3,51,309 ആയി. 1,82,282 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,73,41,462 ആയി. സജീവ രോഗികളുടെ എണ്ണത്തിലും വലിയ കുറവാണ് രേഖപ്പെടുത്തിയത്. 13,03,702 പേരാണ് രാജ്യത്ത് ചികിത്സയിൽ തുടരുന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed