പൂനെയിൽ സാനിറ്റൈസർ നിർമാണകേന്ദ്രത്തിൽ തീപ്പിടുത്തം; 14 മരണം


പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ സാനിറ്റൈസർ നിർമാണകേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തിൽ 14 പേർ മരിച്ചു. തീപ്പിടത്തത്തെ തുടർന്ന് നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവർക്കുവേണ്ടിയുളള തിരച്ചിൽ തുടരുകയാണ്. 37 തൊഴിലാളികളാണ് പ്ലാന്റിനുളളിൽ ജോലി ചെയ്തിരുന്നത്. 20 പേരെ രക്ഷപ്പെടുത്തി. 14 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.       

തീപ്പിടിത്തത്തെ തുടർന്ന് 17 തൊഴിലാളികളെ കാണാതായിട്ടുളളതായി കന്പനി അധികൃതർ പറഞ്ഞു. പുണെയിലെ എസ്.വി.എസ് അക്വാ ടെക് നോളജിയുടെ പ്ലാന്റിലേക്ക് ആറ് അഗ്നിശമനസേനാ യൂണിറ്റുകൾ എത്തിച്ചേർന്നു. നിലവിൽ തീ നിയന്ത്രണവിധേയമായിട്ടുണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed