2000 പേർക്ക് പെരുന്നാൾ ഭക്ഷണമൊരുക്കാൻ വെൽകെയർ

മനാമ : കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ട പ്രവാസി സഹോദരങ്ങൾക്ക് സോഷ്യൽ വെൽഫെയർ അസോസിയേഷന്റെ ജന സേവന വിഭാഗമായ വെൽകെയർ പെരുന്നാൾ ഒരുമ ഒരുക്കുന്നു. പെരുന്നാൾ ദിനത്തിൽ ഭക്ഷണത്തിന് പ്രയാസപ്പെടുന്ന സഹോദരങ്ങൾക്ക് പെരുന്നാൾ ഭക്ഷണം എത്തിച്ചു കൊടുത്തുകൊണ്ടാണ് ആഘോഷങ്ങൾ എല്ലാവരുടേതുമാകട്ടെ എന്ന തലക്കെട്ടിൽ ഇവർ ഈദ് ദിനത്തെ വ്യത്യസ്തമാക്കുന്നത്.
പ്രയാസമനുഭവിക്കുന്ന പ്രവാസികൾ, താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾ, ക്വരൻ്റൈനിലുള്ളവർ തുടങ്ങി 2000 പേർക്ക് പെരുന്നാൾ ഭക്ഷണമെത്തിക്കുന്ന പദ്ധതിയാണ് ഇതിന്റെ ഭാഗമായി നടപ്പിലാക്കുക എന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് എറിയാട് അറിയിച്ചു. ഇതിൽ പങ്കാളികളാകുവാൻ താത്പര്യമുള്ളവർക്കും കൂടുതൽ വിവരങ്ങൾക്കും 39405069 അല്ലെങ്കിൽ 36249805 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.