കനിവിന്റെ ഇഫ്താർ നടത്തി ബികെഎസ്എഫ്

മനാമ : ബഹ്റൈൻ കേരള സോഷ്യൽ ഫോറം കനിവിന്റെ ഇഫ്താർ എന്ന പേരിൽ ആയിരത്തിയഞ്ഞൂറോളം പേർക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു.വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ബി.കെ.എസ്.എഫ് കമ്യൂണിറ്റി വളൻറിയേഴ്‌സ് തയാറാക്കിയകിറ്റുകൾ ബഹ്‌റൈനിലെ വിവിധ ലേബർ ക്യാമ്പുകളിലും മറ്റ് അർഹർക്കുമാണ് നൽകിയത്. ഇഫ്താർ കമ്മിറ്റി കൺവീനർ നജീബ് കടലായി, രക്ഷാധികാരികളായ ബഷീർ അമ്പലായി, സുബൈർ കണ്ണൂർ, കമ്യൂണിറ്റി ഹെൽപ് ഡെസ്ക് കൺവീനർ ഹാരിസ് പഴയങ്ങാടി, വളൻറിയർ ക്യാപ്റ്റൻ അൻവർ കണ്ണൂർ, തുടങ്ങി നിരവധി പ്രവർത്തകർ പരിപാടിക്ക് നേതൃത്വം നൽകി.