ക്രിസോസ്റ്റം മാർത്തോമ വലിയ മെത്രാപ്പോലീത്തക്ക് ബഹ്‌റൈൻ മാർത്തോമ ഇടവക ആദരാഞ്ജലി അർപ്പിച്ചു


മനാമ : മലങ്കര മാർത്തോമ സുറിയാനി സഭയുടെ മുൻ പരമാധ്യക്ഷനും 20ാം മാർത്തോമയുമായ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ വലിയ മെത്രാപ്പോലീത്തക്ക് ബഹ്‌റൈൻ മാർത്തോമ ഇടവക ആദരാഞ്ജലി അർപ്പിച്ചു. ഓൺലൈനിൽ ചേർന്ന അനുശോചന യോഗത്തിൽ മലങ്കര മാർത്തോമ സുറിയാനി സഭ കോട്ടയം-കൊച്ചി ഭദ്രസനാധിപൻ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ മുഖ്യാതിഥിയായിരുന്നു. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റെ  വേർപാട് ഭാരത ക്രൈസ്തവ സഭക്ക് തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ബഹ്‌റൈൻ മാർത്തോമ ഇടവക വികാരി ഫാ. ഡേവിഡ് വി. ടൈറ്റസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ചാക്കോ പി. മത്തായി പ്രാരംഭ പ്രാർഥന നടത്തി.

ഇടവക ആക്ടിങ് സെക്രട്ടറി സൺസി ചെറിയാൻ സ്വാഗതം പറഞ്ഞു. ബഹ്‌റൈൻ മാർത്തോമ ഇടവക സഹവികാരി ഫാ. വി.പി. ജോൺ, ബഹ്‌റൈനിലെ എക്യൂമിനിക്കൽ സഭയിലെ വൈദികരായ ഫാ. ബിജുമോൻ ഫിലിപ്പോസ്, ഫാ. സാം ജോർജ്, ഫാ. റോജൻ പേരകത്ത്, ഫാ. നോബിൻ തോമസ്, ഫാ. ഷാബു ലോറൻസ് എന്നിവർ അനുശോചനം അർപ്പിച്ചു.  ഇടവകയെ പ്രതിനിധാനംചെയ്ത് എം.ടി. മാത്യൂസ്, കോശി സാമുവേൽ, കുരുവിള പി. മത്തായി, ജോൺ ജോർജ് എന്നിവർ സംസാരിച്ചു. ഇടവക ട്രസ്റ്റി ബിജു കുഞ്ഞച്ചൻ അനുശോചന പ്രമേയം അവതരിപ്പിച്ച യോഗത്തിൽ ഇടവക അക്കൗണ്ടൻറ് അലക്സാണ്ടർ തോമസ് നന്ദി പറഞ്ഞു.

സഭാ മണ്ഡലം മെംബർ ശാന്തി മാത്യൂസ് സമാപന പ്രാർഥന നടത്തി.   ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റെ ബഹ്‌റൈൻ സന്ദർശനത്തിന്റെ ഹ്രസ്വ വിഡിയോ ഇടവക മീഡിയാ ടീമിന്റെ നേതൃത്വത്തിൽ പ്രദർശിപ്പിച്ചു. പാരീഷ് ക്വയർ പ്രത്യാശാ ഗാനങ്ങൾ ആലപിച്ച യോഗത്തിൽ മഹിമ സൂസൻ തോമസ് പ്രോഗ്രാം അവതാരകയായിരുന്നു.

You might also like

Most Viewed