ബഹ്റൈൻ വ്യവസായി നാട്ടിൽ നിര്യാതനായി


മനാമ: ബഹ്‌റൈനിലെ പ്രമുഖ വ്യവസായി കരുനാഗപ്പള്ളി ആദിനാട് കൊച്ചാലുമൂട് അൽ ആഫിയയിൽ കെ. അബ്ദുൽ സലാം (67) നാട്ടിൽ നിര്യാതനായി. ഖബറടക്കം പുത്തൻതെരുവ് മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടന്നു.1976ൽ ബഹ്‌റൈനിൽ എത്തിയ ഇദ്ദേഹം അൽഖാദി ട്രാവൽസ്, അൽ പെസ്റ്റോ റസ്റ്റാറൻറ്, അറാദ് ഡെൻറൽ ക്ലിനിക്, അൽ ഹമദ് ഡെൻറൽ ക്ലിനിക് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയാണ്. 2002ൽ ബഹ്റൈൻ പൗരത്വം സ്വീകരിച്ച പരേതൻ  വൃക്ക സംബന്ധമായ തുടർ ചികിത്സക്കായി ഏറെനാളായി സ്വദേശമായ കരുനാഗപ്പള്ളിയിലായിരുന്നു.  ഭാര്യ: സുബൈദ. മകൻ ഹിസാം അബ്ദുൽസലാം. മരുമകൾ: റൂബിയ.  അബ്ദുൽ സലാമിന്റെ നിര്യാണത്തിൽ ബഹ്‌റൈൻ മൈത്രി സോഷ്യൽ അസോസിയേഷൻ അനുശോചിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed