വെൽകെയറുമായി സഹകരിച്ച് ഡിഎച്ച്എൽ ബഹ്റൈൻ

മനാമ: കോവിഡ് മഹാമാരിമൂലം പ്രതിസന്ധിയിലായ തൊഴിലാളികൾക്ക് സോഷ്യൽ വെൽഫയർ അസോസിയേഷന്റെ ജനസേവന വിഭാഗമായ വെൽകെയർ നൽകി വരുന്ന സേവനങ്ങളോട് സഹകരിച്ച് ഡിഎച്ച്എൽ ലോജിസ്റ്റിക്ക് ടീം. ഇതിന്റെ ഭാഗമായി ലേബർ ക്യാമ്പുകളിൽ നൽകുന്ന ഫുഡ് കിറ്റുകൾ ഡിഎച്എൽ പ്രതിനിധി ഹുസൈൻ വെൽകെയർ പ്രതിനിധികൾക്ക് കൈമാറി. വെൽകെയർ ആരംഭിച്ച "അടുപ്പം കുറഞ്ഞാലും അടുപ്പുകൾ പുകയണം" സാന്ത്വനപദ്ധതി തുടരുന്നതായും ഭാരവാഹികൾ അറിയിച്ചു.