റമദാൻ ഗാബ്ഗ സംഘടിപ്പിച്ച് ബാറ്റിൽക്കോ

മനാമ: പ്രമുഖ ടെലികോം കമ്പനിയായ ബറ്റെൽകോ പ്രാദേശിക മാധ്യമങ്ങൾക്കായി റമദാൻ ഗാബ്ക സംഘടിപ്പിച്ചു. കോവിഡിന്റ സാഹചര്യത്തിൽ തുടർച്ചയായ രണ്ടാം വർഷവും ഓൺലൈനായാണ് പരിപാടി നടന്നത്. ഈ വർഷവും ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ബറ്റെൽകോ കോർപറേറ്റ് കാര്യ, സി.എസ്.ആർ ജനറൽ മാനേജർ ശൈഖ് ബാദർ ബിൻ റാഷിദ് ആൽ ഖലീഫ പറഞ്ഞു. വിവിധ പത്രങ്ങൾ, മാഗസിനുകൾ, ടി.വി ചാനലുകൾ എന്നിവയുടെ പ്രതിനിധികൾ പരിപാടിയിൽ പെങ്കടുത്തു.