ഗോവയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു


പനാജി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ച് ഗോവ. ഏപ്രിൽ 29 വൈകുന്നേരം ഏഴുമണി മുതൽ മേയ് മൂന്ന് പുലർച്ചെ വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. അവശ്യ സർവീസുകൾക്കും നിർമാണ പ്രവർത്തികൾക്കും തടസ്സമുണ്ടായിരിക്കില്ല. അതേസമയം പൊതുഗതാഗതം ഉണ്ടായിരിക്കില്ല. കാസിനോകൾ, ഹോട്ടലുകൾ, പബ്ബുകൾ തുടങ്ങിയവയും പ്രവർത്തിക്കില്ലെന്നും പ്രമോദ് സാവന്ത് വ്യക്തമാക്കി. അവശ്യ സേവനങ്ങളുടെ ഗതാഗതം കണക്കാക്കി അതിർത്തികൾ അടയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed