യു.എ.ഇയിൽ ഇനി ബലാത്സംഗത്തിന് വധശിക്ഷ
ദുബൈ: യു.എ.ഇയിൽ ബലാത്സംഗത്തിന് വധശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ. 14 വയസിന് താഴെയുള്ളവരുമായുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കും. ബലപ്രയോഗത്തിലൂടെ പുരുഷനുമായുള്ള ലൈംഗിക ബന്ധത്തിനും വധശിക്ഷ ലഭിക്കും.
കുട്ടികളുടെയും അഗതികളുടെയും സംരക്ഷണത്തിന് നിലവിലുള്ള ജുവനൈൽ നിയമങ്ങൾക്ക് പുറമെയാണ് ബലാത്സംഗത്തിന് വധശിക്ഷ ലഭിക്കുന്ന ഫെഡറൽ നിയമമെന്ന് പബ്ലിക്ക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

