ലുലു എക്സ്ചേഞ്ച് നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു

മനാമ: പ്രമുഖ മണി എക്സ്ചേഞ്ചായ ലുലു മണി എക്സ്ചേഞ്ച് നടത്തിവരുന്ന സെന്റ് സ്മാർട്ട് വിൻ സ്മാർട്ട് സമ്മാന പദ്ധതിയുടെ ഭാഗമായി നടന്ന നവംബർ മാസത്തിലെ നറുക്കെടുപ്പ് നടന്നു. വെർച്വൽ ആയി നടന്ന നറുക്കെടുപ്പിൽ വാണിജ്യ മന്ത്രാലയത്തിൽ നിന്നുള്ള സീനിയർ കൺസ്യൂമർ പ്രൊട്ടക്ഷൻ സ്പെഷ്യലിസ്റ്റ് പങ്കെടുത്തു. സമ്മാനങ്ങൾ ജുഫറിലെയും, റിഫയിലെയും ലുലു എക്സ്ചേഞ്ച് ശാഖകളിലൂടെ വിതരണം ചെയ്യുമെന്ന് ലുലു എക്സ്ചേഞ്ച് അധികൃതർ അറിയിച്ചു.