പാകിസ്താന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യ;അതിർത്തി സംഘർഷത്തിൽ അഞ്ച് പാക് പട്ടാളക്കാർ കൊല്ലപ്പെട്ടു


ശ്രീനഗർ: അതിർത്തിയിൽ തുടർച്ചയായി വെടി നിർത്തൽ കരാർ ലംഘിക്കുന്ന പാകിസ്താന് ചുട്ടമറുപടി നൽകി ഇന്ത്യൻ സൈന്യം. പ്രത്യാക്രമണത്തിൽ അഞ്ച് പാക് പട്ടാളക്കാരെ ഇന്ത്യൻ സൈന്യം വധിച്ചു. പൂഞ്ച് ജില്ലയിലെ മാൻകോട്ട് സെക്ടറിലെ നിയന്ത്രണ രേഖാ മേഖലയിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയായിരുന്നു ആക്രമണം നടന്നത്.

രാത്രി വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈനികർ ജനവാസ മേഖലകൾക്ക് നേരെ ശക്തമായ വെടിവെയ്പ്പും ഷെല്ലാക്രമണവും നടത്തിയിരുന്നു. ഇതിനായിരുന്നു ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടി നൽകിയത്. പാക് സൈന്യത്തിന്റെ ആക്രമണങ്ങളിൽ നിരവധി പേരുടെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചെന്നും, ഇതിന് ശക്തമായ തിരിച്ചടി നൽകുക അനിവാര്യമായിരുന്നുവെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. പാക് സൈന്യത്തിന്റെ നിരവധി ബങ്കറുകളും തകർത്തതായാണ് റിപ്പോർട്ടുകൾ. ഏകദേശം രണ്ട് മണിക്കൂറോളമാണ് ഇരു വിഭാഗം സൈനികരുംതമ്മിലുള്ള ഏറ്റുമുട്ടൽ തുടർന്നത്.
ഈ വർഷം ഇതുവരെ 3200 വെടി നിർത്തൽകരാർ ലംഘനങ്ങളാണ് പാക് സൈന്യം നടത്തിയിരിക്കുന്നതെന്നാണ് കണക്കുകൾ. ആക്രമണങ്ങളിൽ 30 പ്രദേശവാസികൾ കൊല്ലപ്പെടുകയും 100 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം വെടിനിർത്തൽ കരാർ ലംഘനത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയിൽ 11 പാക് പട്ടാളക്കാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed