അമാദ് ബയീദ് വെബ് സൈറ്റ് പ്രകാശനം ചെയ്തു


 

മനാമ: ബഹ്റൈനിലെ പ്രമുഖ ഇലക്ട്രിക്കൽ ട്രേഡിംഗ് കന്പനിയായ അമാദ് ബയീദ് ഇലക്ട്രിക്കലിന്‍റെ പുതുക്കിയ വെബ് സൈറ്റ് അമാദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പന്പാവാസൻ നായർ, ഡയറക്ടർ കല്ലയിൽ രാധാകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ പ്രകാശനം ചെയ്തു. 1998ൽ സൗദി അറേബ്യയിൽ തുടക്കം കുറിച്ച അമാദ് ഗ്രൂപ്പ്, അമാദ് ബയീദ് ഇലക്ട്രിക്കൽ എന്ന പേരില്‍ ബഹ്റൈനിൽ പ്രവർ‍ത്തനം ആരംഭിച്ചത് 2001ലാണ്. നിരവധി പ്രമുഖ അന്താരാഷ്ട്ര ബ്രാന്റുകളുടെ എക്സ്ക്ലുസീവ്/അംഗീകൃത വിതരണക്കാരാണ് അമാദ് ബയീദ്. വിഗ്നേഷ് പന്പാവാസൻ നായർ രൂപകല്‍പന ചെയ്ത പുതിയ വെബ്സൈറ്റിൽ കന്പനി പ്രതിനിധാനം ചെയ്യുന്ന ഉല്‍പ്പന്നങ്ങളെ പറ്റിയും ബ്രാന്റുകളെ പറ്റിയുമുള്ള വിവരങ്ങൾ ലഭ്യമാണെന്ന് കന്പനി അധികൃതർ അറിയിച്ചു. www.amadbaeed.com എന്നതാണ് വെബ്സൈറ്റിന്റെ വിലാസം.

You might also like

Most Viewed