വ്യാജ കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

കൊച്ചി: വളാഞ്ചേരിയില്‍ വ്യാജ കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അര്‍മ ലാബ് നടത്തിപ്പുകാരനെയും കൂട്ട് പ്രതിയെയുമാണ് വിദേശത്തേക്ക് രക്ഷപ്പെടുന്നതിനിടെ നെടുന്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പൊലീസ് പിടികൂടിയത്. കൊവിഡ് പരിശോധനാഫലം വ്യാജമായി നിര്‍മിച്ച് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തിലാണ് വളാഞ്ചേരി അര്‍മ ലബോറട്ടറി ഉടമയെയും കൂട്ട് പ്രതിയെയും പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതിയും ചെര്‍പ്പുളശ്ശേരി തൂത തെക്കുമുറി സ്വദേശിയുമായ സജിദ് എസ്. സാദത്ത്, ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂട്ടുപ്രതി വളാഞ്ചേരി കരേക്കാട് സ്വദേശി മുഹമ്മദ് ഉനൈസിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.