കോഴിക്കോട് സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
മനാമ: കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. കൊയിലാണ്ടി മീത്തലെകണ്ടി പള്ളിക്ക് സമീപം മുഹമ്മദ് ഉമ്മറിന്റെയും പരേതയായ ടി കെ ആയിഷയുടെയും മകൻ പി വി ഷിനാസ് (43)ആണ് മരണപ്പെട്ടത്. ബഹ്റൈനിൽ സ്വന്തമായി ബിസിനസ് ചെയ്തുവരികായായിരുന്നു പരേതൻ. നേരത്തേ ഒമാനിലെ മസ്കത്തിൽ ആയിരുന്നു. ഭാര്യ റഹീബ മയലക്കര, മക്കൾ സാഹിൽ ഷിനാസ്, ആയിഷ ഷെസ.
