ഭീകര പ്രവർത്തനങ്ങൾക്ക് വേരുള്ള രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്ഥാൻ തുടരും

ഇസ്ലാമാബാദ്: ഭീകര പ്രവർത്തനങ്ങൾക്ക് വേരുള്ള രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്ഥാൻ തുടരും. പാരീസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആഗോള ഭീകരവിരുദ്ധ നിരീക്ഷണ സമിതിയായ എഫ്എടിഎഫിന്റേതാണ് തീരുമാനം. 2018 മുതൽ ഈ പട്ടികയിൽ പാക്കിസ്ഥാനുണ്ട്. പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് പാകിസ്ഥാൻ ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ മൂന്നു ദിവസമായി നടന്ന എഫ്എടിഎഫിന്‍റെ പ്ലീനറി സെഷൻ പാക് ആവശ്യം തള്ളി.
ഭീകരതയ്ക്കെതിരായ നടപടികൾ പൂർണമാക്കാൻ പാകിസ്ഥാന് കഴിഞ്ഞില്ലെന്ന് എഫ്എടിഎഫ് വിലയിരുത്തി. ഭീകരതക്കെതിരായ നടപടികൾ 2021 ഫെബ്രുവരിക്ക് മുന്പ് പൂർത്തിയാക്കണമെന്നും എഫ്എടിഎഫ് പാകിസ്ഥാനോട് ആവശ്യപ്പെട്ടു.