ഗ്ലോബൽ പ്രവാസി കോൺഗ്രസ്സ് മുവാറ്റുപുഴ നിയോജക മണ്ധലം ചാപ്റ്റർ നിലവിൽ വന്നു

മനാമ: വിദേശത്തുള്ള മുവാറ്റുപുഴ നിയോജകമണ്ധലത്തിലെ കോൺഗ്രസ്സുകാരുടെ സംഘടന ഗ്ലോബൽ പ്രവാസി കോൺഗ്രസ്സ് എന്ന പേരിൽ നിലവിൽ വന്നു. മുവാറ്റുപുഴ നിയോജക മണ്ധലത്തിൽ കോൺഗ്രസ് പാർട്ടിയെ ശക്തിപെടുത്തുക, മണ്ധലത്തിലെ പൊതു വിഷയങ്ങളിൽ ഇടെപെടുക, മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക, സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണുക എന്നതാണ് സംഘടനയുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ.
സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം സൂം മീറ്റിംഗിലൂടെ കെ.പി.സി.സി ഉപാദ്ധ്യക്ഷൻ ജോസഫ് വാഴക്കൻ നിർവ്വഹിച്ചു. ബേസിൽ നെല്ലിമറ്റം അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ബോബിൻ ഫിലിപ്പ് സ്വാഗതവും, മൈതീൻ പനക്കൽ നന്ദിയും അറിയിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി അഷ്‌റഫ് മുവാറ്റുപുഴ, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീഖ് എന്നിവർ സ്വാഗതം ആശംസിച്ചു. ജോബി കുര്യാക്കോസ് പരിപാടി നിയന്ത്രിച്ചു.
ഏതാനം ദിവസങ്ങൾക്കകം നിയോജകമണ്ധലം ഭാരവാഹികളെ പ്രഖ്യാപിച്ച് സംഘടന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചു. പതിനെഞ്ചോളം രാജ്യ
ങ്ങളിൽ നിന്നും എൺതോളം പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ബഹ്റൈനിൽ നിന്ന് സംഘടനയിൽ ഭാഗമാകുവാൻ താൽപ്പര്യമുള്ളവർക്ക് 39501656 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്.