സമൂ­ഹത്തി­ന്റെ­ ഭാ­വി­ കരു­ത്തു­റ്റ സ്ത്രീ­കളിൽ; എം.ജി­ മല്ലി­ക


മനാമ: സമൂഹത്തിന്റെ ഭാവി കരുത്തുറ്റ സ്ത്രീകളിൽ ആണെന്ന് കേരളത്തിലെ പ്രശസ്ത എഴുത്തുകാരിയും പ്രഭാഷകയുമായ ഡോ: എം.ജി മല്ലിക. അന്താരാഷ്ട്ര ബാലികാ ദിനത്തോടനുബന്ധിച്ച് ഫ്രൻ്റ്സ് സോഷ്യൽ അ സോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം  അതിജീവിക്കാൻ കരുത്തുള്ളവൾ എന്ന തലകെട്ടിൽ സംഘടിപ്പിച്ച ഓൺലൈൻ വനിതാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.  മുഖ്യ പ്രഭാഷകയായിരുന്ന സാമൂഹിക പ്രവർത്തക എ. റഹ്മത്തുന്നിസ ടീച്ചർ  സ്ത്രീ പ്രകൃതിപരമായി തന്നെ കരുത്തുള്ളവൾ ആണെന്നും, മനുഷ്യ സമൂഹം പ്രതിസന്ധിയിൽ അകപെടുന്ന സമയങ്ങളിലെല്ലാം സ്ത്രീകൾ ഉണർന്ന് പ്രവർത്തിച്ചിട്ടുണ്ട് എന്നും സൂചിപ്പിച്ചു. കെ.എം .സി.സി ബഹ്റൈൻ വനിതാ വിഭാഗം േസ്റ്ററ്റ് വൈസ് പ്രസിഡന്റ് മുഹ്സിന ഫൈസൽ, കേരളീയ സമാജം വനിതാ വിഭാഗം മുൻ പ്രസിഡന്റ് മോഹിനി തോമസ്, എഴുത്തുകാരി സ്വപ്ന വിനോദ്, ഷിഫ സുഹൈൽ, ഇന്ത്യൻ സ്കൂൾ അദ്ധ്യാപിക ഷേർളി സലിം, ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം വൈസ് പ്രസിഡന്റ് സാജിത സലീം,   എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. റസിയ പരീദ് കവിത ആല
പിക്കുകയും സൽമ ഫാത്തിമ സലീം ചിത്ര പ്രദർശനം നടത്തുകയും ചെയ്തു.  

സൗദ പേരാന്പ്ര അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഏരിയാ പ്രസിഡന്റ് ബുഷ്റ റഹീം സ്വാഗതവും  എക്സിക്യൂട്ടിവ് അംഗം ഹസീബ ഇർഷാദ് നന്ദിയും പറഞ്ഞു. നജ്ദ റഫീഖ് പ്രാർത്ഥനാ ഗീതം ആലപിച്ചു.  ഷൈമില നൗഫൽ, നുസ്ഹ കമറുദ്ദീൻ, നസീറ ഷംസുദ്ദീൻ എന്നിവർ പരിപാടി നിയന്ത്രിക്കുകയും സഈദ റഫീഖ്, റംല ഖമറുദ്ദീൻ, ഫാത്തിമ സാലിഹ്, ഷിജിന ആഷിഖ്, റുഫൈദ റഫീഖ്, ലുലു അബ്ദുൽ ഹഖ്, സോന സക്കരിയ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകുകയും ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed