സമാജത്തിനെതിരെ അപകീർത്തി പ്രചാരണം; കേസെടുത്ത് കേരള പോലീസ്

മനാമ: ബഹ്റൈൻ കേരളീയ സമാജത്തിനെതിരെയും പ്രസിഡണ്ട് പി.വി രാധാകൃഷ്ണ പിള്ളയ്ക്കെതിരെയും വാട്സാപ്പ് ഗ്രൂപ്പുകളിൽ അപകീർത്തികരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ച പരാതിയിൽ കേരള പോലീസ് സൈബർ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
മുൻ ബഹ്റൈൻ പ്രവാസിയായ ആലപ്പുഴ സ്വദേശിയാണ് ഇത്തരം സന്ദേശങ്ങൾക്ക് പിന്നിലെന്നാണ് സൂചന. കേരളീയ സമാജത്തെയും അതിന്റെ ഭാരവാഹികളെയും സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്ന ശ്രമങ്ങൾക്കെതിരെ ശക്തമായി തന്നെ മുന്നോട്ട് പോകുമെന്നും സമാജം എക്സിക്യുട്ടീവ് കമ്മിറ്റി വാർത്തകുറിപ്പിലൂടെ വ്യക്തമാക്കി.