ഐഎൽഎ വെബിനാർ സംഘടിപ്പിക്കുന്നു

മനാമ: ബഹ്റൈനിലെ ഇന്ത്യൻ ലേഡീസ് അസോയിയേഷൻ എക് സാഥ് സശക്ത് എന്ന പേരിൽ ഒക്ടോബർ 26ന് വെബിനാർ സംഘടിപ്പിക്കുന്നു. ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ സ്ത്രീ ശാക്തീകരണ പരിപാടികളുടെ ഭാഗമായി നടത്തപ്പെടുന്ന വെബിനാറിൽ പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും, എഴുത്തുക്കാരിയുമായ ഡോ. കാമന ചിബ്ബർ, ശംസഹ എക്സിട്ട്യൂവ് ഡയറക്ടർ മേരി ജസ്റ്റിൻ ടോഡ് എന്നിവർ മുഖ്യപ്രഭാഷണം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.