ബഹ്റൈൻ ഇസ്രയേൽ നയതന്ത്ര ബന്ധത്തിന് ഔദ്യോഗിക തുടക്കമായി

മനാമ: ബഹ്‌റൈനും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾക്ക് ഇന്നലെ ഔദ്യോഗിക തുടക്കം കുറിച്ചു. സെപ്തംബർ 15ന് വാഷിംഗ്ടണിൽ വെച്ച് നടന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ധാരണ കരാറിന് ശേഷമുള്ള പ്രധാനപ്പെട്ട ഘട്ടമാണിത്. ഇന്നലെ ഉച്ചയോടെയാണ് ഇസ്രയേലിൽ നിന്നുള്ള ബഹ്റൈനിലേയ്ക്കുള്ള ആദ്യത്തെ യാത്രാ വിമാനത്തിൽ ഇസ്രേയൽ അമേരിക്കൻ പ്രതിനിധി സംഘം ബഹ്റൈലെത്തിയത്. യുഎസ് സെക്രട്ടറി സ്റ്റീവൻ മനുച്ചിൻ, ഇസ്രയേൽ ദേശീയ ഉപദേഷ്ടാവ് മാർബിൻ ഷബാത്ത് എന്നിവരാണ് സംഘത്തിന് നേതൃത്വം നൽകിയത്.
ഇന്നലെ വൈകീട്ട് റിറ്റ്സ് കാൾട്ടൺ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ചാണ് ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും ഇസ്രേയൽ ദേശീയ ഉപദേഷ്ടാവ് മാർബിൻഷബാത്തും വിവിധ നയതന്ത്ര കരാറുകളിൽ ഒപ്പിട്ടത്. സൗദി അറേബ്യയിൽ നിന്ന് ശുഭവാർത്തപ്രതീക്ഷിക്കുന്നുവെന്നും, ബഹ്റൈനിലേയ്ക്കുള്ള കമ്മേർഷ്യൽ വിമാന സേവനങ്ങൾ ഡിസംബറോടെ ആരംഭിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ ഇസ്രലേയൽ വിദേശകാര്യ വക്താവ് ലയർ ഹയാത്ത് ഇസ്രയേൽ തയ്യാറാക്കുന്ന കോവിഡ‍് വാക്സിൻ ബഹ്റൈനുമായി പങ്ക് വെക്കാൻ തയ്യാറാണെന്നും അറിയിച്ചു.