സന്ദർശക വിസാ കാലാവധി മൂന്ന് മാസം കൂടി നീട്ടി നൽകി ബഹ്റൈൻ


മനാമ: ബഹ്റൈനിൽ സന്ദർശക വിസയിലെത്തി താമസിക്കുന്നവരുടെ കാലാവധി വീണ്ടും ബഹ്റൈൻ ഗവൺമെന്റ് സൗജന്യമായി നീട്ടി നൽകി. ഒക്ടോബർ 20 വരെ
നീട്ടിയിരുന്ന കാലവധിയാണ് ഇപ്പോൾ ജനുവരി 21 വരെ നീട്ടി നൽകിയിരിക്കുന്നത്. ബഹ്റൈൻ കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദേശ പ്രകാരമാണ് നാഷണാലിറ്റി, പാസ്പോർട്ട്സ് ആന്റ് റെസിഡൻസി അഫേയേർസ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത്. 

സന്ദർശക വിസയിൽ കഴിയുന്നവരുടെ വിസാ കാലാവധി പുതുക്കാനായി പ്രത്യേകം അപേക്ഷകൾ നൽകേണ്ട കാര്യമില്ല എന്നും അധികൃതർ അറിയിച്ചു. കോവി
ഡിന്റെ പശ്ചാത്തലത്തിലാണ് ബഹ്റൈനിലെത്തിയവർക്ക് ഈ സൗകര്യം നൽകിയിരിക്കുന്നത്. അതേസമയം ബഹ്റൈനിലേയ്ക്ക് നാട്ടിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി ദുബൈ വഴി ബഹ്റൈനിലെയ്ക്ക് എത്തുന്നവരുടെ എണ്ണം വർദ്ധിച്ചു തുടങ്ങി. ദുബൈ വഴി ബഹ്റൈനിലേയ്ക്ക് വരുന്നവർ 2000 ദിർഹം കൈയിൽ കരുതണമെന്നുള്ള തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇത് ആവശ്യമില്ലെന്നാണ് ഇന്നലെയും ഇന്നുമൊക്കെയായി ബഹ്റൈനിലേയ്ക്ക് എത്തിയവർ അറിയിച്ചിരിക്കുന്നത്. 

പുതിയ ഷെഡ്യൂൾ പ്രകാരം എയർ ഇന്ത്യ ടിക്കറ്റുകൾ വാങ്ങാൻ സാധിക്കുന്നില്ല എന്ന് പലരും അറിയിക്കുന്പോൾ തന്നെ കഴിഞ്ഞ വ്യാഴാഴ്ച്ച മുതൽ ടിക്കറ്റ് സെയിൽ ഓപ്പണാണെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചിട്ടുണ്ട്. 40000 രൂപയോളമാണ് എയർ ഇന്ത്യ ടിക്കറ്റിനായി ഈടാക്കുന്നത്.  

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed