ഇനി മലയാള സിനിമയില്‍ പാടില്ല: പ്രഖ്യാപനവുമായി വിജയ് യേശുദാസ്

കൊച്ചി: മലയാള സിനിമാമേഖലയെ ഞെട്ടിച്ച പ്രഖ്യാപനവുമായി വിജയ് യേശുദാസ്. ഇനി മലയാള സിനിമയില്‍ പാടില്ലെന്ന തീരുമാനമാണ് വിജയ് യേശുദാസ് സ്വീകരിച്ചിരിക്കുന്നത്. അവഗണന മടുത്തിട്ടാണ് മലയാള സിനിമയില്‍ ഇനി പാടില്ലെന്ന തീരുമാനമെടുത്തതെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിജയ് യേശുദാസ് വ്യക്തമാക്കി.
വിജയ് യേശുദാസിന്റെ വാക്കുകള്‍: ”മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കുമൊന്നും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലുമൊന്നും ഈ പ്രശ്‌നമില്ല. ആ അവഗണന മടുത്തിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.