കെ.എം.സി.സി യാത്രയയപ്പ് നൽകി

മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ച് പോകുന്ന കെ.എം.സി.സി മുഹറഖ് ഏരിയ സെക്രട്ടറി മൊയ്‌ദു പാറമ്മലിന് മുഹറഖ് ഏരിയ കെ.എം.സി.സി യാത്രയയപ്പു നൽകി. കെ.എം.സി.സി മുഹറഖ് ഏരിയ കമ്മിറ്റി ഓഫിസിൽ വെച്ച് നടന്ന ചടങ്ങിൽ ഏരിയ പ്രസിഡന്റ അബ്ദുൽ കരീമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഐനുൽ ഹുദാ മദ്രസ കൺവീനർ മുസ്തഫ കരുവാണ്ടി മൊയ്‌ദു പാറമ്മലിന് മൊമെന്റോ നൽകി ആദരിച്ചു.