സിനാൻ ചികിത്സാ സഹായ ഫണ്ടിലേക്ക് ധനസഹായം നൽകി കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി
മനാമ: കെ.എം.സി.സി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അംഗങ്ങളിൽ നിന്നും സിനാൻ ചികിത്സാ സഹായ ഫണ്ടിലേക്ക് സ്വരൂപിച്ച ധനസഹായം മനാമ കെ.എം.സി.സി ഹാളിൽ വെച്ച് സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലിന്റെയും, സംസ്ഥാന സെക്രട്ടറി ഒ.കെ കാസിമിന്റെയും സാന്നിധ്യത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാഫി പാറക്കട്ടക്ക് കൈമാറി.
മലപ്പുറം ജില്ലാ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അലി അക്ബർ കൈതമണ്ണ, ജനറൽ സെക്രട്ടറി റിയാസ് വെള്ളച്ചാൽ, ഓർഗനൈസിങ് സെക്രെട്ടറി ഉമ്മർ കൂട്ടിലങ്ങാടി, വൈസ് പ്രസിഡന്റ് റിയാസ് ഓമാനൂർ, സെക്രട്ടറി മഹ്‌റൂഫ് ആലിങ്ങൾ, അബീഷ് മഞ്ചേരി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
