ചിങ്ങനിലാവ് 2020മായി കെ.എസ്.സി.എ
മനാമ: ബഹ്‌റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 24 വ്യാഴാഴ്ച വൈകീട്ട് 7 മണി മുതൽ ചിങ്ങനിലാവ് 2020 എന്ന പേരിൽ ഓൺലൈനിൽ സംഘടിപ്പിക്കുന്നു. നാട്ടിലെയും ബഹ്‌റൈനിലെയും പ്രശസ്തരായ വ്യക്തികൾ അവരുടെ ഓണവിശേഷങ്ങളും, സംഗീതവും, ഡാൻസും, ആശംസകളുമായി പരിപാടിയിൽ പങ്കുചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 33989636 എന്ന നന്പറിൽ ബന്ധപെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
