ലിൻ അൽ വാസാനിന്റെ നിര്യാണത്തിൽ ഐ.സി­.ആർ.എഫ് അനു­ശോ­ചി­ച്ചു­


മനാമ: പ്രമുഖ ജീവകാരുണ്യ പ്രവർത്തകയായ ലിൻ അൽ വാസാനിന്റെ നിര്യാണത്തിൽ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട്‌ അനുശോചനം രേഖപ്പെടുത്തി.  ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിനു അവർ മികച്ച പിന്തുണയാണ് നൽകിയതെന്നു അനുശോചനകുറിപ്പിൽ അറിയിച്ചു.

ഐ.സി.ആർ.എഫിന്റെ മെഡിക്കൽ ക്യാന്പുകൾ ഉൾപ്പെടെയുള്ള പരിപാടികളുമായി  അവർ എന്നും സഹകരിച്ചതായും ഐ.സി.ആർ.എഫിന്റെ ചെയർമാൻ അരുൾദാസും,  ഉപദേശകനായ ഭഗവാൻ അസർപൊട്ടയും വ്യക്തമാക്കി.  

You might also like

  • Straight Forward

Most Viewed