ബി.എഫ്.സി പുതിയ ശാഖ പ്രവർത്തനമാരംഭിച്ചു

മനാമ : പ്രമുഖ മണി എക്സ്ചേഞ്ച് കന്പനിയായ ബഹ്റൈൻ ഫിനാൻസിങ്ങ് കന്പനിയുടെ പുതിയ ശാഖ ഷെയ്ഖ് ഹമദ് അവന്യൂവിൽ പ്രവർത്തനമാരംഭിച്ചു. ബിഎഫ്സിയുടെ റിട്ടെയിൽ ജനറൽ മാനേജർ ദീപക് നായർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു.
രാവിലെ എട്ട് മണി മുതൽ രാത്രി 10 മണി വരെ ആഴ്ച്ചയിൽ ഏഴ് ദിവസവും ഈ ശാഖ പ്രവർത്തിക്കുമെന്ന് ബിഎഫ്സി അധികൃതർ അറിയിച്ചു. ഉദ്ഘാടന ദിനത്തിൽ പണമയക്കാൻ എത്തിയ ഉപഭോക്താക്കൾക്ക് സമ്മാനങ്ങളും നൽകി.