അനധികൃത മദ്യവിൽപ്പന; അഞ്ച് ഏഷ്യൻ സ്വദേശികൾ പിടിയിലായി

മനാമ: രാജ്യ തലസ്ഥാനമായ മനാമയിൽ അനധികൃതമായി മദ്യം വിറ്റ അഞ്ച് ഏഷ്യൻ സ്വദേശികളെ പിടികൂടിയതായി ആഭ്യന്തരമന്ത്രാലയം അധികൃതർ അറിയിച്ചു. 26 വയസ് മുതൽ 38 വയസ് വരെ പ്രായമുള്ളവരാണ് പിടിയിലായവർ. ഇവരെ കൂടുതൽ നിയമനടപടികൾക്കായി പബ്ലിക്ക് പ്രൊസിക്യൂഷന് കൈമാറി.
മറ്റൊരു സംഭവത്തിൽ ഇരുപ്പത്തിരണ്ടായിരം ദിനാറിന്റെ സിഗരറ്റ് ബോക്്സുകൾ പലയിടത്ത് നിന്നായി മോഷ്ടിച്ച ആറംഗ സംഘത്തെയും പോലീസ് പിടികൂടി. 32 മുതൽ 37 വയസ് വരെ പ്രായമുള്ള ഏഷ്യൻ സ്വദേശികളാണ് ഇവർ. സിഗരറ്റുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ തകർത്തായിരുന്നു ഇവർ പ്രധാനമായും മോഷണം നടത്തിയത്.