തണൽ ഓണകോടികൾ കൈമാറി


മനാമ: തണൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ  നാട്ടിലെ തണലിന്റെ നാല് വ്യത്യസ്ത സ്ഥാപനങ്ങളിലായി നടന്ന ചടങ്ങുകളിൽ വെച്ച് എഴുന്നൂറോളം പേർക്കുള്ള ഓണക്കോടി വിതരണം ചെയ്തതായി ഭാരവാഹികൾ അറിയിച്ചു. ശ്രീജിത് കണ്ണൂരിന്റെ നേതൃത്വത്തിൽ ലത്തീഫ് കൊയിലാണ്ടി, ജലീൽ തിക്കോടി, ജയേഷ്, സലിം, ഫൈസൽ പണ്ടാണ്ടി എന്നിവരടങ്ങുന്ന കമ്മറ്റിയാണ് ഓണക്കോടി കളക്ഷന് വേണ്ടി സജീവമായി പ്രവർത്തിച്ചത്. എല്ലാ വർഷങ്ങളിലും തണൽ ബഹ്‌റൈൻ ചാപ്‌റ്റർ ഓണക്കോടികൾ എത്തിക്കുകയും കൈമാറുകയും ചെയ്യാറുണ്ട്. ലോക്ഡൗൺ കാലത്ത് കോഴിക്കോട് മാങ്കാവിലെ തെരുവിൽ നിന്നും സർക്കാരും ജില്ലാ ഭരണകൂടവും ചേർന്ന് മാറ്റിപാർപ്പിച്ച് തണൽ ഏറ്റെടുത്ത് നടത്തുന്ന അഗതിമന്ദിരത്തിൽ താമസിക്കുന്നവർക്കും ഈ വർഷം  ഓണക്കോടികൾ കൈമാറി. 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed