ഹമദ് ടൗണിൽ പാചകവാതക ചോർച്ചയെ തുടർന്ന് സ്ഫോടനം: സ്ത്രീക്ക് പരിക്ക്
പ്രദീപ് പുറവങ്കര
മനാമ: ഹമദ് ടൗണിലെ വസതിയിലുണ്ടായ പാചകവാതക ചോർച്ചയെ തുടർന്നുള്ള സ്ഫോടനത്തിൽ സ്ത്രീക്ക് പരിക്ക്. സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവർത്തനം നടത്തി.
പരിക്കേറ്റ സ്ത്രീയെ നാഷണൽ ആംബുലൻസ് സർവീസ് വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ സിവിൽ ഡിഫൻസ് തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
asasasas

