സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയവരെ ആദരിച്ചു
മനാമ: സി.ബി.എസ്.ഇ പന്ത്രണ്ടാം തരം പരീക്ഷയിൽ മികച്ച വിജയം നേടിയ ക്ലബ്ബ് അംഗങ്ങളുടെ മക്കളെ ഇന്ത്യൻ ക്ലബ്ബ് ഭാരവാഹികൾ ആദരിച്ചു. 95 ശതമാനത്തിലധികം മാർക്ക് നേടിയവരെയാണ് അനുമോദിച്ചത്. കോവിഡ് നിർദേശങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ സഞ്ജന പ്രിയ മിൽരാജ്, നന്ദിനി രാജേഷ് നായർ, ഡെൽന മരിയ ഡയസ്, വൈഷ്ണവ് ഉണ്ണി എന്നിവർക്ക് സെർട്ടിഫിക്കേറ്റും, മെമോന്റോയും നൽകി. ഇന്ത്യൻ ക്ലബ്ബ് പ്രസിഡണ്ട് സ്റ്റാലിൻ ജോസഫ്, സെക്രട്ടറി ജോബ് ജോസഫ് എന്നിവർ പങ്കെടുത്തു.

