ഭവന നിർമ്മാണത്തിന് പത്തുലക്ഷം രൂപ ധനസഹായം നൽകി മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ


പ്രദീപ് പുറവങ്കര

മനാമ: അംഗങ്ങൾക്കായി നിരന്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ (MCMA) ജീവകാരുണ്യ രംഗത്ത് പുതിയൊരു മാതൃക കൂടി തീർത്തു. സ്വന്തമായി ഒരു വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ പ്രയാസപ്പെടുന്ന നിർദ്ധനരായ അഞ്ച് അംഗങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം ആകെ പത്തുലക്ഷം രൂപയുടെ സാമ്പത്തിക സഹായം സംഘടന വിതരണം ചെയ്തു.

പ്രവാസ ലോകത്ത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്നതിനിടയിൽ, വർഷങ്ങളായി ഭവന നിർമ്മാണം പാതിവഴിയിൽ നിലച്ചുപോയ അംഗങ്ങളെ കണ്ടെത്തിയാണ് അസോസിയേഷൻ സഹായം എത്തിച്ചുനൽകിയത്. എം.സി.എം.എ. ആക്ടിംഗ് പ്രസിഡന്റ് മുനീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റിയാസ് എം.എം.എസ്.ഇ. ഫണ്ട് വിതരണം നിർവ്വഹിച്ചു. ചടങ്ങിൽ ട്രഷറർ ലത്തീഫ് മരക്കാട്ട് വരവ് ചെലവ് കണക്കുകളും റിപ്പോർട്ടും അവതരിപ്പിച്ചു. അഷ്‌റഫ്‌ കാപ്പാട് സാമ്പത്തിക സഹായ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു സംസാരിച്ചു.

ക്യാബിനറ്റ് അംഗങ്ങളായ ഷഫീൽ യൂസഫ്, സമീർ സലീം എന്നിവർക്കൊപ്പം മുപ്പതിലധികം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. ശ്രീജിത്ത് വടകര സ്വാഗതവും നജീബ് എം.എം.എസ്. ചടങ്ങിൽ നന്ദിയും രേഖപ്പെടുത്തി.

article-image

ggffgfggf

You might also like

  • Lulu Exchange
  • Straight Forward

Most Viewed