സിത്ര സെൻട്രൽ മാർക്കറ്റ് നവീകരണം: 80 ശതമാനം പ്രവൃത്തികൾ പൂർത്തിയായതായി മന്ത്രി
പ്രദീപ് പുറവങ്കര
മനാമ: സിത്ര സെൻട്രൽ മാർക്കറ്റിന്റെ നവീകരണ പ്രവൃത്തികൾ 80 ശതമാനത്തോളം പൂർത്തിയായതായി മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി എൻജിനീയർ വായൽ ബിൻ നാസർ അൽ മുബാറക് അറിയിച്ചു. പദ്ധതി പ്രദേശം സന്ദർശിച്ച് പുരോഗതി വിലയിരുത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സേവന കേന്ദ്രങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ഉപകാരപ്രദമായ ആധുനിക രീതിയിലുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി മന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് സെൻട്രൽ മാർക്കറ്റുകൾ വികസിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ോോേോേ

