ഐ.സി.ആർ.എഫ് വേനൽകാല ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു


മനാമ: ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ ഇരുന്നൂറോളം തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും, ബിസ്ക്കറ്റും വിതരണം ചെയ്തു. സീഫിൽ ഉള്ള ജരീർ ബുക്ക് ഷോപ്പ് വർക്ക് സൈറ്റിൽ വെച്ച് നടന്ന പരിപാടിയിൽ കോവിഡ് 19 സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്ലൈയറുകൾക്കൊപ്പം ഫെയ്സ് മാസ്കുകളും ആൻറി ബാക്ടീരിയൽ സോപ്പുകളും ഐ.സി.ആർ.എഫ് വോളന്റിയർമാർ വിതരണം ചെയ്തു. വിവിധ വർക്ക് സൈറ്റുകളിൽ സെപ്തംബർ മാസം അവസാനം വരെ ഈ പ്രതിവാര പരിപാടി തുടരുന്നതാണെന്ന് ഭാരഹവാകിൾ അറിയിച്ചു. തേർസ്റ്റ് ഖൊഞ്ചേഴ്സ് കൺവീനർ സുധീർ തിരുനിലത്ത് ഐ.സി.ആർ.എഫ്. വളണ്ടിയർമാരായ  മുരളീകൃഷ്ണൻ, ക്ലിഫ്‌ഫോർഡ് കൊറിയ, പവിത്രൻ നീലേശ്വരം എന്നിവർ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed