കാനഡയിൽ ഇന്ത്യൻ വംശജയായ യുവതിയുടെ കൊലപാതകം; ഏഴു മാസത്തിന് ശേഷം പങ്കാളി പിടിയിൽ
ഷീബ വിജയൻ
കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ ഹിമാൻഷി ഖുറാന (30) കൊല്ലപ്പെട്ട കേസിൽ പങ്കാളി അബ്ദുൾ ഗഫൂർ (32) ടൊറന്റോ വിമാനത്താവളത്തിൽ വെച്ച് പിടിയിലായി. ഏഴ് മാസം നീണ്ട രാജ്യാന്തര തെരച്ചിലിനൊടുവിലാണ് അറസ്റ്റ്. 2025 ഡിസംബർ 19-നാണ് ഹിമാൻഷി خش കാണാതാകുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ തൊട്ടടുത്ത ദിവസം ഒരു വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഗഫൂറാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതോടെ ഒന്നാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി പോലീസ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
വിദേശ ഏജൻസികളുടെ സഹായത്തോടെ ഇയാളെ കാനഡയിൽ തിരിച്ചെത്തിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കിയിരുന്നു.
്േ്േ്േ്േ്േ

