ബഹ്റൈനിൽ ആകെ പരിശോധനകളുടെ എണ്ണം 11 ലക്ഷത്തോട് അടുക്കുന്നു


മനാമ: 

ഇന്നലെ രാജ്യത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കോവിഡ‍് മരണങ്ങൾ 189 ആയി. 59 വയസുള്ള സ്വദേശിയാണ് ഇന്നലെ മരിച്ചത്. നിലവിൽ ചികിത്സയിൽ കഴിയുന്ന 3164 പേരിൽ 30 പേരാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. ഇന്നലെ 9651 പേരെ കൂടി പരിശോധിച്ചതോടെ ആകെ പരിശോധനകളുടെ എണ്ണം 1088418 ആയി. ഇന്നലെ 375 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 115 പേർ വിദേശികളാണ്. അതേസമയം 390 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 47760 ആയി.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed