ഹോളിവുഡ് നടൻ ചാഡ്‌വിക് ബോസ്മാൻ‌ അന്തരിച്ചു


ലോസ് ആഞ്ചെലെസ്: പ്രമുഖ ഹോളിവുഡ് നടൻ ചാഡ്‌വിക് ബോസ്മാൻ‌ (43) അന്തരിച്ചു. ലോസ് ആഞ്ചെലെസിലെ വീട്ടിലായിരുന്നു അന്ത്യം. കുടലിലെ അർബുദ ബാധയെ തുടർന്ന് നാല് വർഷമായി ചികിത്സയിലായിരുന്നു. ഹിറ്റ് സിനിമയായ ബ്ലാക്ക് പാന്തറിലെ നായക കഥാപാത്രത്തിലൂടെയാണ് ബോസ്മാൻ‌ പ്രശസ്തനായത്. അദ്ദേഹം ക്യാപ്റ്റൻ അമേരിക്ക, അവഞ്ചേഴ്സ് ഇൻഫിനിറ്റി എന്നീ സിനിമകളുടെയും ഭാഗമായി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed