കടനശിപ്പിച്ച സ്ത്രീക്കെതിരെ നടപടിയെടുത്ത് ക്യാപിറ്റൽ പോലീസ്
മനാമ: ജുഫൈറിലുള്ള ഒരു സൂപ്പർ മാർക്കറ്റിൽ കയറി അവിടെയുള്ള ഉത്പന്നങ്ങൾക്ക് കേടുപാട് വരുത്തിയ 54 വയസുകാരിയായ സ്ത്രീക്കെതിരെ പോലീസ് നടപടിയെടുത്തു. ഇവിടെ വിശ്വാസികൾക്കായി വിൽക്കാൻ വെച്ചിരുന്ന ഒരു ശിൽപ്പമാണ് ഇവർ തകർത്തത്. മതസഹിഷ്ണുതയുള്ള രാജ്യമായ ബഹ്റൈനിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് കടുത്ത ശിക്ഷയാണ് നൽകുക.

