ബഹ്റൈനിലെ സാമൂഹ്യപ്രവർത്തകൻ വിനു ക്രിസ്റ്റിയുടെ പിതാവ് നിര്യാതനായി
പ്രദീപ് പുറവങ്കര
മനാമ: കെ.സി.എ (KCA) ജനറൽ സെക്രട്ടറിയും, കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ) മുൻ വൈസ് പ്രസിഡന്റും നിലവിലെ സെൻട്രൽ കമ്മിറ്റി (സി.സി) അംഗവുമായ വിനു ക്രിസ്റ്റിയുടെ പിതാവ് എസ്. ക്രിസ്റ്റഫർ (ക്രിസ്റ്റി - 77) കൊല്ലത്ത് നിര്യാതനായി. തങ്കശ്ശേരി സെന്റ് അലോഷ്യസ് സ്കൂളിലെ റിട്ടയേർഡ് അധ്യാപകനായിരുന്നു. ജിഷ വിനു മരുമകളാണ്.
സംസ്കാര ശുശ്രൂഷകൾ ഇന്ന് വൈകുന്നേരം 4.00 മണിക്ക് കൊല്ലം വാടി സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും.
നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷനും കേരള കാത്തോലിക് അസോസിയേഷനും കടുത്ത ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ അംഗങ്ങളുടെയും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും പേരിൽ അനുശോചനം അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് നാളെ (ഓഗസ്റ്റ് 30, 2026 ഞായർ) രാത്രി 8.30-ന് കെ.സി.എ ഹാളിൽ വെച്ച് പ്രത്യേക അനുശോചന പ്രാർത്ഥനായോഗം നടക്കും.
aa

