കോഴിക്കോട് സ്വദേശി ബഹ്‌റൈനിൽ ഹൃദയാഘാതം മൂലം നിര്യാതനായി
പ്രദീപ് പുറവങ്കര
മനാമ: കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ (46) ഹൃദയാഘാതം മൂലം ബഹ്‌റൈനിൽ നിര്യാതനായി. സനദിൽ പച്ചക്കറിക്കടയിൽ ജീവനക്കാരനായിരുന്ന അദ്ദേഹം നടന്നുപോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബഹ്‌റൈൻ കെ.എം.സി.സി അൽ അമാന മെമ്പറായിരുന്നു പരേതൻ. ഭാര്യ: റഹ്മത്ത്. മക്കൾ: ഫാത്തിമ നൂറ (13), ആഇശ അമൽ (10), ഐസ മെഹർ (ഒന്നര).
aa

